കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
മഹാത്മഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സ്വപ്നം പഞ്ചായത്ത് രാജീലൂടെ സ്വയം ഭരണവും സദ്ഭരണവും സാക്ഷാത്കരിച്ചു കൊണ്ട് പ്രവർത്തിപഥത്തിലെത്തിക്കുകയാണ് നന്ദിയോട് ഗ്രാമപഞ്ചായത്തിന്‍റെ കാഴ്ചപ്പാട്.
ദൌത്യം
സമയബന്ധിതമായി നന്ദിയോട് ഗ്രാപമഞ്ചായത്തിന്‍റെ കാഴ്ചപ്പാട് നേടിയെടുക്കുക എന്നതാണ് നമ്മുടെ ദൌത്യം ഇതിനായി സമ്പൂർണ്ണ ഗുണമേന്മ സംവിധാനം നടപ്പാക്കി കൊണ്ട് 9001:2015 സർട്ടിഫിക്കേഷൻ കൈവരിച്ച് ഒരു ജനസൌഹൃദ പഞ്ചായത്താക്കി നമ്മുടെ പഞ്ചായത്തിനു രൂപം നൽകും. പൊതു ജനങ്ങൾക്ക് അവകാശപ്പെട്ട സേവനങ്ങൾ ഗുണമേന്മയോടെ കാലവിളംബരമില്ലാതെ നൽകുവാൻ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.