തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി സെപ്റ്റംബർ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം എന്നിവ സംഘടിപ്പിച്ചു.
പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം

ഉപനിഷത്തുകളുടെ കാലം മുതൽ തന്നെ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ച പച്ച നെടും പറമ്പ്  ശ്രീധർമ്മശാസ്താ ക്ഷേത്രം തിരുവനന്തപുരം ജില്ലയിൽ 35 കിലോ മീറ്റർ വടക്ക് അഗസ്ത്യമലയുടെ പശ്ചിമ ഭാഗത്തായി നന്ദിയോടിനും പാലോടിനും മദ്ധ്യേ കിഴക്കു മാറി പേരുപോലെ തന്നെ ഹരിതാഭമായ പച്ചയെന്ന സുന്ദര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ശബരിമലയുടെ സമാനതകളിലേക്ക് വെളിച്ചം വീശി വാമനപുരം നദിയും പൊന്മുടികുന്നുകളും കുട്ടിവനങ്ങളും കിഴക്ക് സ്ഥിതി ചെയ്യുന്നു പച്ച പരവതാനി വിരിച്ച നെടും പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രവും ക്ഷേത്രകുളവും ഒക്കെ അലങ്കാരമാവുന്നു.

പുരാധീന തച്ചുശാസ്ത്ര വിധീപ്രകാരം പണിതിട്ടുള്ളതും ക്ഷേത്രാകൃതി ഗജഭ്രഷ്ടമുഖമുള്ളതുമായ കേരളത്തിലെ ഏക ശ്രീകോവിലാണു പച്ചയിലേത്.പുലികൂട്ടങ്ങളും കുയിലുകളും വണ്ണാത്തികിളികളും വേഴാമ്പലുകളും നിറഞ്ഞ ഋഷീശ്വരന്മാരുടെ തപോവനമായിരുന്നു ക്ഷേത്രസ്ഥനം.പ്രകൃതി ചാരുതയുടെ ഹരിതകം വിതറിയ ഇവിടെ ‘പച്ച’എന്നറിയപെട്ടു.ചുറ്റും വയലോലകൾ നിറഞ്ഞ പ്രദേശമായതിനാൽ മകരക്കൊയ്ത്ത് കഴിഞ്ഞാണു ഇവിടെ ഉൽസവം നടക്കുന്നത്.അന്നൊക്കെ അന്നദാനം പ്രധാന ചടങ്ങാണു.ഇതിനാവശ്യമായ നെല്ലും അരിയും വയലുടമകൾ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.അന്ന് ക്രിഷി ആവശ്യത്തിനായിരുന്ന ക്ഷേത്രക്കുളം ഇന്ന് ദേശീയ നിലവാരത്തിലുള്ള നീന്തല്ക്കുളമാൺ.ഇവിടെ നിന്ന് നൂറുകണക്കിനു നീന്തൽ താരങ്ങൾ ദേശീയ തലത്തിൽ എത്തിച്ചേരാൻ സാധിച്ചിടുണ്ട്.ഇത്രയേറെ ബ്രഹ്മോദയം കിട്ടുന്ന ക്ഷേത്രങ്ങൾ അപൂർവമാണു.

പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം